Skip to main content

സഞ്ചരിക്കുന്ന ഓണച്ചന്ത

  ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാല്  വരെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ അവശ്യ സാധനങ്ങള്‍ വിതരണം നടത്തും. സഞ്ചരിക്കുന്ന ഓണച്ചന്ത ഓരോ നിയോജക മണ്ഡലങ്ങളിലും എത്തിച്ചേരുന്ന തീയതിയും സ്ഥലവും:  
 ചാത്തന്നൂര്‍- ഓഗസ്റ്റ് 25- തെക്കുംഭാഗം, കലയ്ക്കോട്, വേളമാനൂര്‍, മീനമ്പലം.   26ന്  ഉളിയനാട്, ശീമാട്ടി ജംഗ്ഷന്‍, മാറാംകുഴി, മരുതമണ്‍ പള്ളി.  
ഇരവിപുരം- ഓഗസ്റ്റ് 27- തില്ലേരി, മയ്യനാട്, മുക്കം. 28ന് ഉച്ചയ്ക്ക് ഒന്നുവരെ- കൊല്ലം മുണ്ടക്കല്‍, അയത്തില്‍, കരിക്കോട് ജംഗ്ഷന്‍.
 കൊല്ലം- ഓഗസ്റ്റ് 28 ഉച്ചയ്ക്ക് രണ്ട് മുതല്‍- വാടി, മരുത്തടി, കുരീപ്പുഴ, കൊച്ചാലുംമുട്.   30ന് - അഷ്ടമുടി ജംഗ്ഷന്‍, വള്ളക്കടവ്, പെരുമണ്‍.  
കുണ്ടറ- ഓഗസ്റ്റ് 31 -  വെള്ളിമണ്‍, പ്ലാമുക്ക്, ചന്ദനത്തോപ്പ്, പടപ്പക്കരപള്ളി ജംഗ്ഷന്‍, മുളവന ജംഗ്ഷന്‍.   സെപ്തംബര്‍ ഒന്നിന് - ആലുംമൂട്, നെടുമ്പന, നല്ലില പെരുമ്പുഴ ഷാപ്പ് മുക്ക്.  
    
 

date