Post Category
സഞ്ചരിക്കുന്ന ഓണച്ചന്ത; ഫ്‌ളാഗ് ഓഫ് 25ന്
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും. കൊല്ലം താലൂക്ക്തല ഉദ്ഘാടനം ചാത്തന്നൂരിലെ പരവൂര്‍ തെക്കുംഭാഗത്ത് ഓഗസ്റ്റ് 25ന് രാവിലെ ഒമ്പതിന് ജി.എസ്. ജയലാല്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. അരി പഞ്ചസാര വെളിച്ചെണ്ണ തുടങ്ങിയ അവശ്യ സാധനങ്ങള്‍ സഞ്ചരിക്കുന്ന ഓണച്ചന്തയില്‍ ലഭ്യമാണ്.
date
- Log in to post comments