Post Category
ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
ഡിസംബര്‍ അഞ്ച് ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന മണ്ണ് പര്യവേക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതി വിഭവ സംരക്ഷണം വിഷയമായി മലപ്പട്ടം എ കെ എസ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11 മണിക്കാണ് മത്സരം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ 0497 2712818 എന്ന നമ്പറില്‍ നവംബര്‍ 30 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതാണ്.
date
- Log in to post comments