Post Category
വോട്ടര്‍പട്ടിക - വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം
കോഴിക്കോട് താലൂക്കിനു കീഴിലുള്ള എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരുള്പ്പെടുത്തുന്നതിനും തിരുത്തലിനും ബൂത്തുമാറ്റത്തിനും നവംബര്‍ 15 നകം അപേക്ഷിച്ചിട്ടുള്ളവര്‍ ഈ മാസം 30 നകം അതത് ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന വെരിഫിക്കേഷന് പൂര്‍ത്തിയാക്കേണ്ടതാണെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ കൂടിയായ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു. അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ലഭ്യമാവാത്ത കേസുകളില്‍ അപേക്ഷകര്‍ താലൂക്ക് ഇലക്ഷന് വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും അപേക്ഷകളി•േല്‍ ഈ മാസം 30 നകം വെരിഫിക്കേഷന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് താലൂക്ക് ഇലക്ഷന് വിഭാഗത്തില്‍ ഏല്‍പ്പിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments