Post Category
സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് ഐ.ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം ജാവ, ഡോറ്റ് നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിംഗ് ടാലി സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളും നടത്തും. ടാലി സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള ആറ് മാസത്തെ കമ്പ്യൂട്ടര്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിനും, മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനും ഡിസംബര്‍ ഒന്ന് മുതല്‍ അഡ്മിഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ - ംംം.ലേ.േരറശ.േീൃഴ. ഫോണ്‍ : 0471 2321360, 2321310.
date
- Log in to post comments