Skip to main content

ജില്ലയില്‍ വിവിധ വാര്‍ഡുകളില്‍ നാളെ (നവംബര്‍ 29) ഉപതെരഞ്ഞെടുപ്പ്

ഇലക്ഷന്‍ സാമഗ്രികള്‍ ഇന്ന് (നവംബര്‍ 28)വിതരണം ചെയ്യും
ജില്ലയിലെ വിവിധ വാര്‍ഡുകളില്‍ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഇല്ക്‌ട്രോണിക് വോട്ടിങ് മെഷിനുകളും മറ്റ് ഇലക്ഷന്‍ സാമഗ്രികളും ഇന്ന് (നവംബര്‍ 28) വിതരണം ചെയ്യും.പത്തൊമ്പത് പോളിങ് സ്റ്റേഷനുകളിലായി 12879 പേരാണ് വോട്ട് രേഖപ്പെടുത്തുക. 16 മത്സാര്‍ഥികള്‍ വിവിധ വാര്‍ഡുകളിലായി മത്സരിക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും പരിശീലനം ലഭിച്ച  ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞതായും ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
വളാഞ്ചേരി നഗരസഭയിലെ മീമ്പാറ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി, അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഉപ്പുവള്ളി, വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഐക്കരപ്പടി മണ്ഡലത്തിലെ ഏഴ് വാര്‍ഡുകളിലും മീമ്പാറ, ഉപ്പുവള്ളി, മേല്‍മുറി എന്നിവിടങ്ങളിലെ ഓരോ വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. വളാഞ്ചേരി നഗരസഭയിലെ മീമ്പാറയിലെ ഒറ്റ ബൂത്തിലായി 1027 വോട്ടര്‍മാരാണുള്ളത്. ഐക്കരപ്പടി മണ്ഡലത്തിലെ ചെറുകാവ് പഞ്ചായത്തിലെ അഞ്ച്, 11, 12, 14 ,15, 17, 18  തുടങ്ങിയ വാര്‍ഡുകളിലാണ് ഇലക്ഷന്‍ നടക്കുന്നത്. ഓരോ വാര്‍ഡിലും രണ്ട് ബൂത്തുകള്‍ പ്രകാരം 14 ബൂത്തുകളാണുള്ളത്. അതില്‍ 14 ബൂത്തുകളില്‍ 9128 പേര്‍ വോട്ട് ചെയ്യും. അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ ഉപ്പുവള്ളിയിലെ രണ്ട് ബൂത്തുകളിലായി നടക്കുന്ന ഇലക്ഷനില്‍ 1473 വോട്ടര്‍മാരാണുള്ളത്.വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറിയില്‍ രണ്ട് ബൂത്തുകളിലായി 1253 വോട്ടര്‍മാരും ഉണ്ട്.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി എന്നിവ യാഥാക്രമം താഴെ ചേര്‍ക്കുന്നു
കൊണ്ടോട്ടി ബ്ലോക്ക് -ഐക്കരപ്പടി
നജ്മുദ്ദീന്‍ ഓലശ്ശേരി(എല്‍.ഡി.എഫ്),  ഫൈസല്‍ കൊല്ലോളി(ഐ.യു.എം.എല്‍), കാവുങ്ങര മാധവന്‍ ഇ.കെ(ആം.ആദ്.മി), സജീഷ് ചീരക്കോട്ട(ബി.ജെ.പി), സിയാദ് കെ.(പി.ഡി.പി),
വളാഞ്ചേരി നഗരസഭ-മീമ്പാറ
ആസ്മാബി പാറക്കല്‍ (സ്വതന്ത്ര), ഫാത്തിമ നസിയ.എം (ഐ.യു.എം.എല്‍), കെ.പി മുനീറ ടീച്ചര്‍(സ്വതന്ത്ര), ശ്യാമള(സ്വതന്ത്ര)
 അമരമ്പലം ഗ്രാമ പഞ്ചായത്ത്-ഉപ്പുവള്ളി
അനിത രാജു(സ്വതന്ത്ര), ബേബി കളരിക്കല്‍(യു.ഡി.എഫ്), രജനി ദാസ്(ബി.ജെ.പി)
വട്ടം കുളം ഗ്രാമപഞ്ചായത്ത്
അബ്ദുല്‍ അസീസ്(ആം ആദ്മി), അബ്ദുല്‍ കരീം.കെ.പി(യു.ഡി.എഫ് സ്വതന്ത്രന്‍), കെ.വി കുമാരന്‍ (എല്‍.ഡി.എഫ്), സോമനാഥന്‍ കളരിക്കല്‍ (ബി.ജെ.പി)

 

date