Skip to main content

ജില്ലാ കലോത്സവം: ജനപ്രിയ ഇനങ്ങളുമായി രണ്ടാം ദിനം കലോത്സവത്തിന് ഇന്ന് (നവംബര്‍ 28) സമാപനം.

കാല്‍പന്തിന്റെ നാട്ടിലെ കലാ മാമാങ്കത്തിന്റെ രണ്ടാം ദിനത്തില്‍ ഏറെ ജനശ്രദ്ധ നേടിയ ഇനങ്ങളുമായി വേദികള്‍ സജീവമായി. മിമിക്രി, മോണോ ആക്ട്, കോല്‍ക്കളി, നാടകം, മാപ്പിളപ്പാട്ട്, മാര്‍ഗ്ഗം കളി, ദഫ്മുട്ട്, ഭരതനാട്യം, കുച്ചുപ്പുടി, സ്‌കിറ്റുകള്‍ എന്നിങ്ങനെ വിവിധ ഇനങ്ങളാണ് പതിനാറോളം വേദികളിലായി് അരങ്ങേറിയത്. മിമിക്രി, മോണോ ആക്ട് വേദികളിലെന്ന പോലെ കോല്‍്ക്കളി, മാപ്പിളപ്പാട്ട് വേദിയിലും നല്ല തിരക്കനുഭവപ്പെട്ടു.
ജില്ലാ ആസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 31 മത് ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളുടെ വിവിധ വേദികളില്‍ മത്സരം കൊഴുക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ തങ്ങള്‍ക്കനുവദിച്ച ഗ്രീന്‍ റൂമുകളില്‍ അവസാനവട്ട പരിശീലനത്തി ലായിരുന്നു മിക്കവരും. മത്സര ശേഷം വേദിവിട്ടറങ്ങുന്നവരുടെ ആഹ്ലാദവും ഇടറിപ്പോയവരെ ആശ്വസിപ്പിക്കലുകളുമായി വേദിയുടെ മറുപുറത്തും വിവിധ വികാരങ്ങള്‍ അല തല്ലി.
വേദിയില്‍ കയറി മത്സരത്തിനില്ലെങ്കിലും മത്സരത്തിന് വേഷമിട്ടവരൊടൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്നവരും കലോത്സവ നഗരിയിലെ കാഴ്ചയായി. ഇന്ന് (നവംബര്‍ 28) നടക്കുന്ന നാടോടി നൃത്തം, ഒപ്പന, ഗസല്‍, പരിചമുട്ട്, ചെണ്ടമേളം, ഓട്ടന്‍ തുള്ളല്‍ എന്നീ പ്രധാന ഇനങ്ങളോടെ മേളയ്ക്ക് സമാപനമാകും.

 

date