വനിതകള്‍ക്ക് ബോധവത്കരണം നല്‍കുമെന്ന് വനിതാകമ്മീഷന്‍ *27 പരാതികള്‍ക്ക് പരിഹാരം
അതിക്രമങ്ങള്‍ തടയുന്നതിന് സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ എംസി ജോസഫൈന്‍. അതിക്രമമുണ്ടാവുമ്പോള്‍ ധൈര്യത്തോടെ നേരിടാന്‍ സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച് വരുന്നുണ്ട്. അതിക്രമം ഉണ്ടാകുന്ന സമയത്ത് പ്രതികരിക്കാന്‍ സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു. പ്രായമായ രക്ഷിതാക്കളെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള പരാതികളും വര്‍ധിച്ച് വരുന്നുണ്ട്. മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്ത് വീട്ടില്‍ നിന്നും ഇറക്കിവിടുന്ന തരത്തിലുള്ള പരാതികള്‍ കൂടുതലായി വരുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ മക്കളുടെ സ്വത്ത് കണ്ട് കെട്ടുന്നതടക്കമുള്ള നടപടികളെടുക്കുന്നതിന് നിയമപരമായ ഇടപെടലുകള്‍ സാധ്യമാകുന്ന രീതിയില്‍ നടത്തുമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.
100 പരാതികളാണ് സിറ്റിങില്‍ പരിഗണിച്ചത്. 27 എണ്ണം തീര്‍പ്പാക്കി. 12 എണ്ണം പോലീസ് അന്വേഷണ നടപടികള്‍ക്കായി നല്‍കി. ഇരു കക്ഷികളും ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് 29 പരാതികളും മാറ്റി വെച്ചു. വനിതാ കമ്മീഷന്‍ അംഗം ഇഎം രാധ, സബ് ഇന്‍സ്പെക്ടര്‍ എല്‍ രമ, അഭിഭാഷകരായ കെ ബീന, ഷാന്‍സി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments