Skip to main content

കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

    ജില്ലയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 35നും ഇടയില്‍. യോഗ്യത- ഡിഗ്രി-തത്തുല്യം, കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് (എം.എസ്. വേഡ്, എക്‌സെല്‍). കുടുംബശ്രീ അംഗങ്ങള്‍ ,കുടുംബശ്രീ കുടുംബാംഗങ്ങള്‍ ആയ വനിതകള്‍ക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷ, ഫീല്‍ഡ് വര്‍ക്ക്, കമ്പ്യൂട്ടര്‍ വൈദഗ്ധ്യത്തില്‍ പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  പ്രതിമാസ വേതനം 15,000 രൂപ.  അപേക്ഷ നിശ്ചിത മാതൃകയില്‍ ഡിസംബര്‍ 10ന് വൈകീട്ട് അഞ്ചിനകം രേഖകള്‍ സഹിതം  ജില്ലാ മിഷന്‍, കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505 വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ www.kudumbashree.orgല്‍ ലഭിക്കും.  ഫോണ്‍ 0483 2733470, 9747097532.

 

date