Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ നടപടി
എം.പ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്)വിഹിതം അടച്ച് വരുന്ന മോട്ടോര്‍ വാഹന ഉടമകളെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവിന്റെ മറവില്‍ ഇ.പി.എഫ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മോട്ടോര്‍ സ്ഥാപനങ്ങള്‍ ഇ.പി.എഫ് അടച്ചു ലഭിക്കുന്ന വൗച്ചറില്‍ വാഹന നമ്പറുകള്‍ എഴുതി ചേര്‍ത്ത് ക്ഷേമനിധി അടക്കുന്നതില്‍ നിന്ന് സ്വമേധയാ ഒഴിവാകുകയും വാഹന നികുതി അടച്ചുവരുന്നതായും കാണുന്നു. ഇത്തരത്തില്‍ കൃത്രിമ നടത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments