കൂട്ടയോട്ടവും ഒപ്പു ശേഖരണവും സംഘടിപ്പിക്കും ലോക എയ്ഡ്‌സ് ദിനാചരണം
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ബോധവത്കരണ സന്ദേശം വിളംബരം ചെയ്തുകൊണ്ട് കൂട്ടയോട്ടം സംഘടിപ്പിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് തീരുമാനം. കൂട്ടയോട്ടം ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് രാവിലെ ഏഴിന് കളക്ടറുടെ ബംഗ്ലാവില്‍ നിന്ന് ആരംഭിച്ച് കളക്ടറേറ്റില്‍ സമാപിക്കും. വിവിധ ജനപ്രതിനിധികള്‍, പോലീസ്, ഉദ്യോഗസ്ഥ മേധാവികള്‍, തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. കൂട്ടയോട്ടത്തിനുശേഷം നടക്കുന്ന ചടങ്ങില്‍ ഒപ്പുശേഖരണവും നടത്തും. ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിക്കാനും തീരുമാനമായി. ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിലും അന്നേദിവസം കൂട്ടയോട്ടം സംഘടിപ്പിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments