ശില്പശാല സംഘടിപ്പിച്ചു
ഗാര്‍ഹിക പീഡന നിരോധന - സ്ത്രീധന നിരോധന ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ഏകദിനശില്പശാല നടത്തി. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് അയ്മനം ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ആലിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി മോള് മനോജ്, ജില്ലാ സാമൂഹ്യ നീതി - വനിതാശിശു വികസന ഓഫീസര്‍ എം.എം. മോഹന്‍ദാസ്, കുടുംബശ്രീ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഉഷകുമാരി ഇ.എസ്, സി.ഡി. പി.ഒ മാര്‍ഗരറ്റ്, ഐ. സി.ഡി.എസ് സൂപ്പര്‍വൈസര്‍ നാന്‍സി ലിസ തോമസ് എന്നിവര്‍ സംസാരിച്ചു. അഡ്വ ജി.ജയശങ്കര്‍ വിഷയാവതരണം നടത്തി. വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് സിഡിപിഒ മല്ലിക കെ എസ് വിശദീകരിച്ചു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍.ശ്രീദേവി സ്വാഗതവും ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ജയചന്ദ്രന് നന്ദിയും പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്-2280/18)
- Log in to post comments