Skip to main content

കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിൽ ഓണച്ചന്ത

കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണച്ചന്ത ആരംഭിച്ചു. കെ ജെ മാക്സി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. 13 ഇന ഉത്പന്നങ്ങൾ സബ്സിഡിയോട് കൂടിയാണ് വിതരണം ചെയ്യുന്നത്. കുമ്പളങ്ങിയിൽ തന്നെ കൃഷി ചെയ്ത ജൈവ പച്ചക്കറികളും ചന്തയിൽ ലഭ്യമാണ്.

 

ചടങ്ങിൽ കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി അധ്യക്ഷത വഹിച്ചു .കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്,വൈസ് പ്രസിഡന്റ് പി എ സഗീർ,ജനപ്രതിനിധികളായ ഉഷ പ്രദീപ് ,ഷാജി കുറുപ്പശ്ശേരി ,ബ്രാഞ്ച് മാനേജർ എൻ ടി ഉഷ, എന്നിവർ പങ്കെടുത്തു.

 

date