Skip to main content

ഉപഭോക്തൃ അവാര്‍ഡിന് അപേക്ഷിക്കാം

 

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയമുളള രജിസ്റ്റേര്‍ഡ് ഉപഭോക്തൃ സംഘടനകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 15നകം ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ കളക്‌ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസ്, പൊതുവിതരണ വകുപ്പ് ഡയറക്‌ട്രേറ്റ്, ഉപഭോക്തൃ വകുപ്പ് എന്നിവിടങ്ങളില്‍ ലഭിക്കും.  ഫോണ്‍: 0481 2560371

                                                      (കെ.ഐ.ഒ.പി.ആര്‍-2283/18)

date