Skip to main content

ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി : തൊഴിലുടമകള്‍ അയല്‍തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുത്തണം

 

    തൊഴില്‍വകുപ്പ് മുഖേന      സംസ്ഥാന സര്‍ക്കാര്‍ അയല്‍സംസ്ഥാന തൊഴിലാളികള്‍ക്കായി (അതിഥിതൊഴിലാളികള്‍) നടപ്പാക്കുന്ന ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതി ആനുകൂല്യം  നിലവില്‍ ജില്ലാ ആശുപത്രി , ഒറ്റപ്പാലം താലൂക്ക് ആശുപത്രി, കോട്ടത്തറഅഗളി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ചാലിശ്ശേരി പബ്ലിക് ഹെല്‍ത്ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയതായി ജില്ലാ ലേബര്‍ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്) അറിയിച്ചു. വര്‍ഷത്തില്‍ ഒരു പ്രാവശ്യം 15,000/ രൂപ വരെ ചികിത്സാസഹായം ലഭിക്കുന്ന  ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയിലെ മേല്‍പറഞ്ഞ ആശുപത്രികളില്‍ നടപ്പാക്കി വരുന്നതായും തൊഴില്‍ കാര്‍ഡ് ലഭിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കും. ബന്ധപ്പെട്ട തൊഴിലുടമകളും തൊഴിലാളികളും പദ്ധതി നടപ്പാക്കുന്ന അതത് ആശുപത്രികളിലെ കൗണ്ടറുകളില്‍ നിന്നും ആനുകൂല്യം സ്വീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 

date