Skip to main content

ഓണം കൈത്തറി പ്രദര്‍ശന-വിപണന മേള  

  കൈത്തറിവസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍   ഓണം കൈത്തറി പ്രദര്‍ശന-വിപണന മേള   സെപ്തംബര്‍ മൂന്ന് വരെ ആശ്രാമം മൈതാനത്ത്. 28 ന് വൈകിട്ട് 4.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ആദ്യവില്പന നടത്തും. ജില്ലാവ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍ അധ്യക്ഷനാകും.   ജില്ലയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും.
 

 

date