Post Category
ശില്‍പശാല
കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക് ) ന്റെ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ (വൈ ഐ പി 7.0) സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിദിന ശില്പശാല കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളജില്‍ മാനേജര്‍ ഡോ. ഫാ. ബോബി ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ-ഡിസ്‌ക് ജില്ലാ കോര്‍ഡിനേറ്റര്‍ ബി. ജസ്റ്റിന്‍ അധ്യക്ഷനായി. എം സ്‌കറിയ, ടി. അന്‍സാരി, ജിനോ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം എട്ടാം പതിപ്പിന്റെ സ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനും ആശയസമര്‍പണവും സെപ്റ്റംബര്‍ 14നകം yip.kerala.gov.in ല്‍ സമര്‍പ്പിക്കണം. ജില്ലാതല വിജയികള്‍ക്ക് 25000 രൂപയും സംസ്ഥാനതല വിജയികള്‍ക്ക് 50000 രൂപയും ലഭിക്കും.
date
- Log in to post comments