ആശുപത്രിജീവനക്കാരുടെ ബോണസ് വര്‍ദ്ധിപ്പിച്ചു
കൊട്ടിയം ഹോളിക്രോസ് ആശുപത്രിജീവനക്കാരുടെ ബോണസ് വര്‍ധിപ്പിച്ചു. ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം.ജി. സുരേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് നടപടി. 30,000 രൂപയും മുകളിലും വേതനംലഭിക്കുന്നവര്‍, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള സ്ഥിര ജീവനക്കാര്‍ക്ക് 250, അഞ്ചുവര്‍ഷത്തില്‍കൂടുതല്‍ സര്‍വീസ് ഉള്ള 30,000 രൂപയില്‍താഴെ മൊത്തവരുമാനമുള്ള സ്ഥിരജീവനക്കാര്‍ക്ക് 250 രൂപയും വര്‍ദ്ധിപ്പിച്ചു. മൂന്നു വര്‍ഷത്തിനും അഞ്ചുവര്‍ഷത്തിനും ഇടയ്ക്ക് സര്‍വീസുള്ള സ്ഥിരജീവനക്കാര്‍ക്കും 250 രൂപയാണ് വര്‍ധന. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ സര്‍വീസ് ഉള്ള സ്ഥിരജീവനക്കാര്‍ക്കും ഇതേനിരക്ക്.
കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ സര്‍വീസ് ഉള്ളവര്‍, രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെ, മൂന്നുവര്‍ഷം മുതല്‍ നാലു വര്‍ഷംവരെ, നാലു മുതല്‍ അഞ്ചുവര്‍ഷംവരെ, അഞ്ചുവര്‍ഷവും മുകളിലും സര്‍വീസുള്ള ജീവനക്കാര്‍ക്കും 250 രൂപ വര്‍ദ്ധിപ്പിച്ചു. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സര്‍വീസ് ഉള്ളവര്‍ക്ക് 500 രൂപ വര്‍ദ്ധിപ്പിച്ചു.
തൊഴിലുടമ-തൊഴിലാളിയൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
5
- Log in to post comments