Skip to main content

തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം തുണിസഞ്ചികള്‍ വിതരണം ചെയ്യും: ജില്ലാ കളക്ടര്‍

ശബരിമല മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ഒരു ലക്ഷം തുണിസഞ്ചികള്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റേയും കുടുംബശ്രീയുടേയും വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ നടക്കുന്ന പ്ലാസ്റ്റിക് രഹിത ശബരിമല പരിപാടി നിലയ്ക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ബാഗുകള്‍ ശേഖരിച്ച് പകരം തുണിസഞ്ചികള്‍ നല്‍കുന്നതാണ് പദ്ധതി. കുടുംബശ്രീ യൂണിറ്റുകള്‍ ളാഹ, കണമല, പത്തനംത്തിട്ട സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടറുകളിലൂടെയാണ് തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നത്. സന്നദ്ധസേവനം എന്ന നിലയിലാണ് കുടുംബശ്രീ വനിതകള്‍ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടറുകളില്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.എസ് സീമ, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
    (പിഎന്‍പി 3848/18)
 

date