Skip to main content

ഭക്ഷ്യോല്‍പ്പാദന സാങ്കേതിക ശില്‍പ്പശാല ഇന്നും നാളെയും അടൂരില്‍

ഭക്ഷ്യോല്‍പ്പാദന രംഗത്ത് സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും സംരംഭകര്‍ക്കുമായി ദ്വിദിന ഭക്ഷ്യോല്‍പ്പാദന സാങ്കേതിക ശില്‍പ്പശാല ഇന്നും(29) നാളെയും(30) അടൂര്‍ ലാല്‍ റസിഡന്‍സി ഹോട്ടലില്‍ നടക്കും. ഇന്ന് (29) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ ഷൈനി ജോസ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ജി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധു തുളസീധര കുറുപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ അന്നമ്മ എബ്രഹാം, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍, മോര്‍ളി ജോസഫ്, എസ് ആനന്ദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഭക്ഷ്യ സുരക്ഷാ നിയമവും- ഉല്‍പ്പാദന മേഖലയും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ കണ്‍സള്‍ട്ടന്റ് ഡോ. എന്‍ ആനന്ദവല്ലിയും, ബാര്‍കോഡിങ് ആന്‍ഡ് ലേബലിംഗ് എന്ന വിഷയത്തില്‍ എറണാകുളം സ്റ്റാലിയന്‍ സൊല്യൂഷന്‍സിലെ ശ്രീലേഷ് ഷേണായിയും പാക്കേജിങ് ടെക്‌നോളജി എന്ന വിഷയത്തില്‍ സീ പാക്ക് ഇന്ത്യാ ലിമിന്റഡിലെ അനു ജോസും ഭക്ഷ്യസംരക്ഷണവംു എനര്‍ജി ഓഡിറ്റിങ്ങും എന്ന വിഷയത്തില്‍ എനര്‍ജി കണ്‍സര്‍വേഷന്‍ പ്രസിഡന്റ് ഡോ കെ സോമനും ഇന്ന് ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നയിക്കും.
നാളെ (30ന്) പഴം, പച്ചക്കറി എന്നിവയില്‍ നിന്നുള്ള മൂല്യാധിഷ്ടിത ഉല്‍പ്പന്നങ്ങള്‍, മാംസാധിഷ്ടിത ഉല്‍പ്പന്നങ്ങള്‍, പ്ലാന്‍ ആന്‍ഡ് മെഷിനറി തിരഞ്ഞെടുപ്പു്, ബ്രാന്‍ഡിങ് ആന്‍ഡ് പ്രൈസിങ്,. കേന്ദ്ര സംസ്ഥാന സാങ്കേതിക സഹായ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ പത്തനംതിട്ട കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഷാനാ ഹര്‍ഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യാ ജനറല്‍ മാനേജര്‍ ഡോ. സജി ഈശോ, കുന്നന്താനം മിറോണ്‍സ് ഡയറക്ടര്‍ ശരത് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി രാജേന്ദ്രന്‍, തേുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.
ജില്ലയിലെ ഉല്‍പ്പാദന-സേവന സംരഭങ്ങളുടെ അനന്തമയാ സാധ്യതകള്‍ മുന്നില്‍കണ്ട് അവയുടെ വിജയപ്രദമായ നടത്തിപ്പിന് സ്വായത്തമാക്കേണ്ട നൂതന സാങ്കേതിക വിദ്യകള്‍ ഉല്‍പ്പാദന രീതികള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്നതിനാണ് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446828587 എന്ന നമ്പറില്‍ ബന്ധപ്പെടുക. 
(പിഎന്‍പി 3850/18)

date