Skip to main content

ശാസ്ത്രജ്ഞർക്ക് ശാസ്ത്ര കൗൺസിൽ എമിററ്റ്‌സ് സയന്റിസ്റ്റ് ഫെല്ലോഷിപ്പ്

 

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആന്റ് എൻവയോൺമെന്റ് എട്ട് എമിററ്റ്‌സ് സയന്റിസ്റ്റ് ഫെല്ലോഷിപ്പുകൾ പ്രഖ്യാപിച്ചു.  മൂന്ന് വർഷമാണ് ഫെല്ലോഷിപ്പ് കാലാവധി.  തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞർക്ക് എല്ലാ മാസവും 27500 രൂപ ഫെല്ലോഷിപ്പും വർഷത്തിൽ ഒരു ലക്ഷം രൂപ കണ്ടിജൻസി ഗ്രാന്റും നൽകും.  ഡോ. എസ്. ജയലക്ഷ്മി, ഡോ. കെ.പി. വിജയകുമാർ, പ്രൊഫ. ഐ.എസ്. ബ്രൈറ്റ് സിങ്ങ്, ഡോ. വി. പ്രസന്നകുമാർ, ഡോ. എം.എൻ. നാരായണൻ നമ്പൂതിരി, ഡോ. പി.ജെ. മാത്യു, ഡോ. ഇ.എം. മുഹമ്മദ്, ഡോ. റേച്ചൽ ജേശുദാസൻ എന്നിവരെയാണ് ഫെല്ലോഷിപ്പിന് തിരഞ്ഞെടുത്തത്.

പി.എൻ.എക്സ്. 5274/18

date