Skip to main content
..

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിയുടെ കെട്ടിടത്തിന് പണം അനുവദിക്കും: മന്ത്രി കെ എൻ ബാലഗോപാൽ 

 

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിയുടെ പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതി വി എഫ് പി സി കെ യുടെ പുതിയ കെട്ടിടത്തിനായുള്ള  സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. സ്വാശ്രയ കർഷക സമിതി ഫണ്ട് സമാഹരിച്ചാണ്  സ്ഥലം വാങ്ങിയത്. ഇഞ്ചക്കാട് വിപണിയോട് ചേർന്നുള്ള നാല് സെൻ്റ്  സ്ഥലം 11 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്.  നിലവിലെ കെട്ടിടത്തിൽ സ്ഥല പരിമിതിയുള്ളതിനാൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, മൈലം കൃഷി ഓഫീസർ നിഖിൽ, ഇഞ്ചക്കാട് സ്വാശ്രയ കർഷക സംഘം പ്രസിഡൻ്റ് വി ഗോപാലകൃഷ്‌ണൻ, മറ്റ് ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date