Skip to main content
.

വി.എഫ്.പി.സി.കെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ: മന്ത്രി കെ.എൻ.ബാലഗോപാൽ

 

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ)  പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. നെടുവത്തൂർ വിപണി അങ്കണത്തിൽ സ്വാശ്രയ കർഷക സമിതിയുടെ ബോണസ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണികളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും പദ്ധതികൾ ആസൂത്രണം ചെയ്യും. നെടുവത്തൂർ വിപണിയുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കും. ഓണത്തിനോടനുബന്ധിച്ച് എല്ലാ മേഖലയിലെ ജീവനക്കാർക്കും അലവൻസുകളും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി അധ്യക്ഷയായി. ചടങ്ങിൽ കർഷകരെ ആദരിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജർ വി. ബിന്ദു പദ്ധതി വിശദീകരിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജലജാസുരേഷ്, ബ്ലോക്ക് അംഗം കെ.ജെ ലതീഷ്, വാർഡ് മെമ്പർമാരായ സത്യഭാമ, രാജശേഖരൻ നായർ, കർഷകസമിതി പ്രസിഡന്റ് വി. പ്രഭാകരൻ പിള്ള, നെടുവത്തൂർ കൃഷി ഓഫീസർ സാജൻ തോമസ്, വിഎഫ്പിസികെ ട്രെയിനിങ് മാനേജർ ഷാജു തോമസ്, വിഎഫ്പിസികെ മാർക്കറ്റിംഗ് മാനേജർ സരിത ബിന്ദു, നെടുവത്തൂർ സ്വാശ്രയസമിതി ഡെപ്യൂട്ടി മാനേജർ നവീൻ നാസർ, സ്വാശ്രയസമിതി വൈസ് പ്രസിഡന്റ് ശശികുമാർ, അലക്കുഴി എസ്എച്ച്ജി ആർ.വിജയകുമാർ, സ്വാശ്രയസമിതി ട്രഷറർ എൻ.മുരളീധരൻ പിള്ള എന്നിവർ പങ്കെടുത്തു.

വി.എഫ്.പി.സി.കെ എഴുകോൺ നെടുമ്പായിക്കുളം 22- മത് വാർഷികാഘോഷവും ബോണസ് വിതരണവും മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ, ബ്ലോക്ക് പഞ്ചായത്ത് അംഗം എച്ച് എസ് കനകദാസ്, എഴുകോൺ ഗ്രാമപഞ്ചായത്ത് അംഗം മഞ്ചുരാജ്, നെടുമ്പായിക്കുളം എസ് കെ എസ് പ്രസിഡന്റ് ഡി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിൽ സംഘടിപ്പിച്ച കൺസ്യൂമർഫെഡിന്റെ ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയുടെ സെപ്റ്റംബർ നാല് വരെ ലഭ്യമാക്കും.

date