Skip to main content

സംസ്ഥാന കരകൗശല അവാര്‍ഡ്

സംസ്ഥാന കരകൗശല അവാര്‍ഡ് 2024 അപേക്ഷ ക്ഷണിച്ചു. ദാരുശില്പങ്ങള്‍, പ്രകൃതിദത്തനാരുകളില്‍ തീര്‍ത്ത ശില്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്പങ്ങള്‍, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹശില്പങ്ങള്‍, ചിരട്ടയില്‍ നിര്‍മിച്ച ശില്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മിച്ച കലാരൂപങ്ങള്‍ (മുകളില്‍ ഉള്‍പ്പെടാത്തവ) എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരം.  

ഓരോ വിഭാഗത്തിലും ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിനെയും സംസ്ഥാന മെറിറ്റ് അവാര്‍ഡ് ജേതാവിനെയും തെരഞ്ഞെടുക്കും. സംസ്ഥാന അവാര്‍ഡ് ജേതാവിന് 50,000 രൂപയും, ശില്പവും, അംഗ വസ്ത്രവും ലഭിക്കും. സംസ്ഥാന മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ജേതാവിന് 10,000 രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കും.  അപേക്ഷാ ഫോം  ജില്ലാ വ്യവസായ കേന്ദ്രത്തിലും കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് വ്യവസായ ഓഫീസുകളിലും ലഭിക്കും.  ഫോണ്‍: 0474 - 2748395.
 
 
 

date