Skip to main content

നാട്ടാനകളുടെ കണക്കെടുപ്പ്‌ ഇന്ന്‌

നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനം വകുപ്പ്‌ ഇന്ന്‌ (നവംബര്‍ 29) സെന്‍സസ്‌ നടത്തും. വനം വകുപ്പുദ്യോഗസ്ഥര്‍, വെറ്റിനറി ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സെന്‍സസ്‌ രാവിലെ 8 ന്‌ ആരംഭിക്കും. വനം വകുപ്പിന്റെ സാമൂഹിക വനവത്‌ക്കരണ വിഭാഗം അസ്സി. ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍മാരെ സെന്‍സസ്‌ ഓഫീസര്‍മാരായും ബയോഡൈവേഴ്‌സിറ്റി സെല്ലിലെ അഡീ. പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററെ സംസ്ഥാനതല കോര്‍ഡിനേറ്റിംഗ്‌ ഓഫീസറായും നിയമിച്ചു. ഓരോ ജില്ലയിലേയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാതല സെന്‍സസ്‌ ഓഫീസര്‍മാരെ അറിയിക്കാം. ആനകളെ സംബന്ധിച്ച പൂര്‍ണ്ണവും, വ്യക്തവുമായ വിവരങ്ങള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ എല്ലാ ആന ഉടമകളും സെന്‍സസ്‌ ടീമുമായി സഹകരിക്കണമെന്നും ഇതു സംബന്ധിച്ച എല്ലാ രേഖകളും, രജിസ്റ്ററുകളും പരിശോധന സമയത്ത്‌ ഹാജരാക്കണമെന്നും ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ അറിയിച്ചു.

date