അക്ഷരകേരളം ജനകീയ സര്‍വേ ജില്ലാതല ഉദ്ഘാടനം ഒന്നിന്
സംസ്ഥാന സാക്ഷരതാമിഷന്‍ മുഖേന നടപ്പാക്കുന്ന സംയോജിത അടിസ്ഥാന സാക്ഷരതാ പദ്ധതി ഉല്ലാസ് - ന്യൂഇന്ത്യലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള അക്ഷരകേരളം ജനകീയസര്‍വേയുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഹാളില്‍ സെപ്തംബര്‍ ഒന്നിന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ നിര്‍വഹിക്കും. പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രതീഷ് പ്രേരക്മാരെ ആദരിക്കും. ജില്ലാസാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ് പദ്ധതി വിശദീകരിക്കും. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബി. സജീവ് സര്‍വേ പരിശീലനം നല്‍കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍. സുധ, സ്ഥിരംസമിതി അധ്യക്ഷരായ കെ. സുധീര്‍, ജെ.അംബികകുമാരി, ഉഷാലയം ശിവരാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. ദിലീപ്, ജനപ്രതിനിധികള്‍, സന്നദ്ധ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments