സൗജന്യ തൊഴില്‍ പരിശീലനം
കൊട്ടാരക്കരയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പേപ്പര്‍ബാഗ് നിര്‍മാണം (12 ദിവസം), ഫാസ്റ്റ് ഫുഡ് നിര്‍മാണം (12 ദിവസം), സിസിടിവി ഇന്‍സ്റ്റാളേഷന്‍ ആന്‍ഡ് സര്‍വീസിംഗ് (13 ദിവസം), കൂണ്‍കൃഷി (10 ദിവസം), മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് (30 ദിവസം), ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി (31 ദിവസം) പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി:18-45 വയസ്. സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ള വരായിരിക്കണം. ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ എന്നിവയിലുള്ളവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, ഇ.റ്റി.സി പി.ഒ., കൊട്ടാരക്കര വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0474-2537141, 9809976648.
- Log in to post comments