പാനല്‍ രൂപീകരണം
ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അംഗീകാരം പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലയില്‍ വിദഗ്ധ സമിതി പാനല്‍ രൂപീകരിക്കുന്നു. തസ്തികയും യോഗ്യതയും: സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് – ബി.എ.എസ്.എല്‍.പി/എം.എ.എസ്.എല്‍.പി/സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ എം.എസ്.സി, ഓഡിയോളജിസ്റ്റ് - ബി.എ.എസ്.എല്‍.പി/എം.എ.എസ്.എല്‍.പി/ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ഓഡിയോളജിയില്‍ എം.എസ്.സി, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് - ബി.ഒ.ടി/എം.ഒ.ടി, ഫിസിയോതെറാപ്പിസ്റ്റ് -ബി.പി.ടി/എം.പി.ടി, സൈക്കോളജിസ്റ്റ്- ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ക്ലിനിക്കല്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ എം.ഫില്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആര്‍.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ എ.എസ്.ഡിയില്‍ ബിഎഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ. ഭിന്നശേഷി മേഖലയില്‍ ക്ലിനിക്കല്‍ ജോലിയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയം. അധിക യോഗ്യത ഉള്ളവര്‍ക്ക് വെയിറ്റേജ് നല്‍കും. ജില്ലാ റിസോഴ്സ് ടീമിലുള്ള പ്രൊഫഷണലുകള്‍ക്കും മുന്‍ഗണന. അപേക്ഷയും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും dsjosjdklm@gmail.com ലോ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തിലോ സെപ്തംബര്‍ 15 വൈകിട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0474 2790971.
- Log in to post comments