Post Category
വിജ്ഞാനകേരളം തൊഴില്‍മേള 16ന്
കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വിജ്ഞാനകേരളം തൊഴില്‍മേള 2025 സെപ്റ്റംബര്‍ 16ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കും. കേര്‍പ്പറേഷന്‍ പരിധിയിലെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. തൊഴില്‍ രഹിതര്‍ക്ക് ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടല്‍, കുടുംബശ്രീ ജോബ് ഫെസലിറ്റേഷന്‍ സെന്റര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. മേളയുടെ നടത്തിപ്പിനായി മേയര്‍ ഹണി ബഞ്ചമിന്‍ ചെയര്‍പേഴ്‌സണും, ഡെപ്യൂട്ടി മേയര്‍ വൈസ് ചെയര്‍മാനും, നഗരസഭ സെക്രട്ടറി ജനറല്‍ കണ്‍വീനറും, പ്രോജക്ട് ഓഫീസര്‍ കണ്‍വീനറും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി. ഫോണ്‍: 8086552129, 9633292934.
date
- Log in to post comments