Skip to main content

അനധികൃത ഖനനപ്രവര്‍ത്തനങ്ങള്‍ അറിയിക്കാം

ഓണവുമായി ബന്ധപ്പെട്ട  അവധി ദിവസങ്ങളില്‍ നിലംനികത്തല്‍, കുന്നിടിക്കല്‍ തുടങ്ങിയ അനധികൃത ധാതുഖനനപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി താലൂക്തലത്തിലും റവന്യൂ ഡിവിഷന്‍/സബ്കലക്ടര്‍ തലത്തിലും അവധിക്കാല സ്‌ക്വാഡുകള്‍ രൂപീകരിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക്    താഴെപറയുന്ന നമ്പരുകളില്‍ അറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സബ് കലക്ടറുടെ കാര്യാലയം, കൊല്ലം -0474-2793461, റവന്യു ഡിവിഷണല്‍ ഓഫീസ്, പുനലൂര്‍ - 0474-2793462, താലൂക്ക് ഓഫീസുകളായ കൊല്ലം -0474-2742116, കരുനാഗപ്പള്ളി -0476 2620223,  കുന്നത്തൂര്‍ -0476 2830345, കൊട്ടാരക്കര -0474 2454623, പത്തനാപുരം - 0475 2350090, പുനലൂര്‍ -0475 2222605.
 

 

date