Skip to main content

വിദ്യാഭ്യാസ അവാര്‍ഡും  സ്‌കോളര്‍ഷിപ്പ്  വിതരണവും

 

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡും സ്‌കോളര്‍ഷിപ്പും ഡിസംബര്‍  നാലിന് വിതരണം ചെയ്യും. കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനി ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി  ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് അധ്യക്ഷത വഹിക്കും.  ബോര്‍ഡംഗം  ഫിലിപ്പ് ജോസഫ്, ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംബന്ധിക്കും.

                                                           (കെ.ഐ.ഒ.പി.ആര്‍-2286/18)            

date