Post Category
സീനിയോറിറ്റി പുന:സ്ഥാപിക്കാം
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്ത് സീനിയോറിറ്റി പുന:സ്ഥാപിക്കാന്‍ അവസരം. 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുളള കാലയളവില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ടമാസം 1997 ഒക്‌ടോബര്‍ മുതല്‍ 2018 ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയവര്‍ക്ക് പുതുക്കാം. പാല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ ഡിസംബര്‍ 31 വൈകിട്ട് അഞ്ചിനകം ഇതിനായി അപേക്ഷ നല്‍കണം., ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തമായും പുതുക്കാവുന്നതാണ്. ഫോണ്‍: 04822 200138
(കെ.ഐ.ഒ.പി.ആര്‍-2290/18)
date
- Log in to post comments