ആവേശം നിറച്ച് നഞ്ചിയമ്മയും അഭയ ഹിരണ്മയിയും
സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025-ന് ഉജ്ജ്വല സമാപ്തി കുറിച്ച് ബേപ്പൂർ ബീച്ചിലെ വേദിയിൽ പാട്ടിലൂടെ കാണികളെ ആവേശതിരയിലാഴ്ത്തി നഞ്ചിയമ്മയും അഭയ ഹിരണ്മയിയും. വാമൊഴി പാട്ടുകൾ കോർത്തിണക്കി നഞ്ചിയമ്മ നേതൃത്വം നൽകി സബർമതി ഫോക് ബാന്റ് അവതരിപ്പിച്ച 'കൊട്ടും പാട്ടും', മലയാളം, തമിഴ് ഹിറ്റ് ഗാനങ്ങളിലൂടെ അഭയ ഹിരണ്മയിയും കൂടിനിന്ന സദസ്സിനെ ഒപ്പം കൂട്ടി.
പാട്ടിനൊപ്പം താളം പിടിച്ചും ഏറ്റുപാടിയും ചുവടുവെച്ചും കാണികൾ നഞ്ചിയമ്മയ്ക്കും സംഘത്തിനുമൊപ്പം ചേര്‍ന്നു. അയ്യപ്പനും കോശിയും ചിത്രത്തിൽ വരികളെഴുതി ആലപിച്ച 'കലക്കാത്ത സന്തന മേരം' എന്ന പാട്ടും നഞ്ചിയമ്മ കോഴിക്കോട്ടുകാർക്കായി പാടി.
ഖൽബില് തേനൊഴുകണ കോഴിക്കോട് എന്ന ഒറ്റ പാട്ടിലൂടെ ആരാധക ഹൃദയം കീഴടക്കിയ അഭയ ഹിരണ്മയി പറന്നെ, പൊട്ടുകുത്തെടീ, കണ്ണും കണ്ണും നോക്കിയാ, ഒരു കൊട്ടാ, വാടാ വാടാ പയ്യാ, മോഹ മുന്തിരി, രാരവേണു, കാന്താ തുടങ്ങിയ പാട്ടുകളും പാടി.
- Log in to post comments