Post Category
ഓണനിലാവ് 2025' കലാപരിപാടികൾ (സെപ്റ്റംബർ 8)
വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷപരിപാടിയായ ‘ഓണനിലാവ് 2025' ന്റെ ഭാഗമായി ജില്ലയിൽ സെപ്റ്റംബർ എട്ടിനു വൈകിട്ടു ഏഴ് മുതൽ വിവിധ കലാപരിപാടികൾ നടക്കും.
ചാത്തിനാംകുളം പീപ്പിള്‍സ് ലൈബ്രറിയില്‍ പെരുമ്പുഴ പ്രമോദ് അവതരിപ്പിക്കുന്ന ‘ഗാനമഞ്ജരി', ആശ്രാമം ഉദയയുടെ വേദിയില്‍ വരമൊഴിക്കൂട്ടം സംഘത്തിന്റെ 'നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും', ചവറ വികാസ് കലാസാംസ്‌കാരിക സമിതിയുടെ വേദിയില്‍ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'ശാകുന്തളം', ഉളിയക്കോവില്‍ വൈദ്യശാല ഓണാഘോഷ കമ്മിറ്റിയുടെ വേദിയില്‍ ബാലഗോപാല്‍ നയിക്കുന്ന 'ദി ബിഗ്' ബാന്‍ഡിന്റെ ഇന്‍സ്ട്രുമെന്റല്‍ വയലിന്‍ ഫ്യൂഷൻ എന്നിവ അരങ്ങേറും.
date
- Log in to post comments