Skip to main content

പെന്‍ഷന്‍ മസ്റ്ററിങ്  

  സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രം മുഖേന ഒക്ടോബര്‍ 31 -നകം  ബയോമെട്രിക്  മസ്റ്ററിങ് നടത്തണം.   പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ചവര്‍, കുടുംബ പെന്‍ഷണര്‍മാര്‍, ആശ്വാസ്-സമാശ്വാസ,്  കയര്‍ സ്‌പെഷ്യല്‍ സ്‌കീം  പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് മുന്‍പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവരാണ് മസ്റ്ററിങ് നടത്തേണ്ടത്. നിശ്ചിത തീയതിക്കകം മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ മുടങ്ങുമെന്ന്  സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു.
 

 

date