Skip to main content

വിജ്ഞാന കേരളം - കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ ഓണത്തിന് ഒരു ലക്ഷം തൊഴിൽ ജില്ലാതല ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനവും തൊഴിൽ വികസന സംഗമവും കുടുംബശ്രീ അവാർഡ് വിതരണവും സെപ്റ്റംബര്‍ 10ന്‌

വിജ്ഞാനകേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഓണത്തിന് ഒരു ലക്ഷം തൊഴിൽ ക്യാമ്പയിൻ, സംസ്ഥാനതലത്തിൽ ആദ്യമായി ലക്ഷ്യം പൂർത്തീകരിച്ച് പത്തനംതിട്ട .ജില്ലാതല ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനവും തൊഴിൽ വികസന സംഗമവും കുടുംബശ്രീ അവാർഡ് വിതരണവും സെപ്റ്റംബർ 10 ന്  അടൂർ സെൻറ് തോമസ് കത്തീഡ്രൽ പാരിഷ് ഹാളിൽ  നടക്കും. വൈകിട്ട് നാലിന് നടക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം  നിർവഹിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, ജില്ലയിലെ എംഎൽഎമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മറ്റ് തദ്ദേശസ്ഥാപന അധ്യക്ഷൻമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കുടുംബശ്രീയുടെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച വച്ച വിവിധ സംരഭങ്ങൾ, അയൽക്കൂട്ടങ്ങൾ, സി.ഡി എസുകൾ എന്നിവയ്ക്കുള്ള അവാർഡ് വിതരണവും നടക്കും. രാവിലെ 10 .30 മുതൽ ഉച്ചയ്ക്ക് 12 .30 വരെ പ്രാദേശിക തൊഴിൽ രംഗം സാധ്യതകൾ-സുസ്ഥിര സ്ഥാപന സംവിധാനം വെല്ലുവിളികൾ എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2. 30 മുതൽ 4 .30 വരെ പ്രാദേശിക തൊഴിലും തൊഴിൽ നൈപുണ്യ വികസനവും എന്ന വിഷയത്തിലും സെമിനാറുകൾ നടക്കും.

വികസന സൂചികകളിൽ മിക്കതിലും കേരളം ഒന്നാമതാണ്. എന്നാൽ സ്ത്രീ തൊഴിൽ പങ്കാളിഞ്ഞ നിരക്കിൽ കേരളത്തിൻ്റെ പൊതുവികസന നേട്ടങ്ങളുമായി താരതമ്യം ചെയ്താൽ വളരെ പുറകിലാണ്. കുറഞ്ഞ സ്ത്രീ തൊഴിൽ പങ്കാളിത്തം കേരള വികസന നേട്ടങ്ങൾക്ക് മങ്ങലേക്കുന്നതാണ്. ഇത് പരിഹരിച്ച് കുറഞ്ഞത് 50 ശതമാനത്തിലേക്ക് എത്തിക്കാനാണ് കുടുംബശ്രീ  വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രവർത്തനത്തിന് വിജ്ഞാന പത്തനംതിട്ട ക്യാമ്പയിനിലൂടെ തുടക്കം കുറിച്ചു. പത്തനംതിട്ടയിൽ നടപ്പാക്കിയ ക്യാമ്പയിൻ്റെ വിജയമാണ് വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിൻ ആരംഭിക്കുന്നതിന് പ്രചോദനം നൽകിയത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ -  കുടുംബശ്രീ - വിജ്ഞാനകേരളം  ക്യാമ്പയിന് 5000 തൊഴിൽ കണ്ടെത്തി തൊഴിൽ നൽകാനാണ് പത്തനംതിട്ടയുടെ ടാർജറ്റായി നൽകിയിരുന്നത്. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിജ്ഞാനകേരളവും ജില്ലാ ആസൂത്രണ സമിതിയും  കളക്ട്രേറ്റും  ഒന്നിച്ച്  പ്രവർത്തിച്ചതിലൂടെ 985 സ്ഥാപനങ്ങളിലായി 8049 തൊഴിലുകൾ കണ്ടെത്താനും  5286 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു.   

ഈ സാമ്പത്തിക വർഷം കുടുംബശ്രീയും വിജഞാന കേരളവും സംയുക്തമായി   ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി  40 തൊഴിൽ മേളകളും പ്ലേസ്മെന്റ് ഡ്രൈവുകളും സംഘടിപ്പിച്ചു.

date