Skip to main content
..

പരവൂർ നഗരസഭയുടെ ഓണം വാരാഘോഷം സമാപിച്ചു

 

പരവൂർ നഗരസഭയുടെ നേതൃത്വത്തിൽ ഡി.ടി.പി.സി, പരവൂർ പൗരാവലി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 
ചടങ്ങിൽ കുടുംബശ്രീ- ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു.

പരവൂർ നഗരസഭ ചെയർപേഴ്സൺ പി ശ്രീജ അധ്യക്ഷയായി. എ.ഡി.എം ജി. നിർമൽകുമാർ മുഖ്യാതിഥിയായി. പരവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ എ. സഫർകയാൽ, സ്ഥിരംസമിതി അധ്യക്ഷർ, രാഷ്ട്രീയകക്ഷി നേതാക്കൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ചടങ്ങിന് മുന്നോടിയായി ദയാബ്ജി ജംഗ്ഷൻ മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് വരെ സാംസ്‌കാരിക ഘോഷയാത്ര നടന്നു. കായംകുളം കെ.പി.എ.സിയുടെ ഉമ്മാച്ചു എന്ന നാടകവും വേദിയിൽ അരങ്ങേറി.

date