Post Category
ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയന വർഷത്തിൽ ബിരുദ/ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി ഉന്നതവിജയം കൈവരിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ മാർക്ക് ലിസ്റ്റിന്റെയും സർട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 22 ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 0497 2706806.
date
- Log in to post comments