സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2025 നുള്ള നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും, മെമന്റോയും ചേര്‍ന്നതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (സര്‍ക്കാര്‍/പബ്ലിക്/സ്വകാര്യ മേഖലകള്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍, മികച്ച മാതൃകാ വ്യക്തി, മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, കല/സാഹിത്യം/കായിക മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികള്‍ എന്നിവയുള്‍പ്പെടെ 16 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. നോമിനേഷനോടൊപ്പം നിര്‍ദിഷ്ട മാതൃകയില്‍ മറ്റു രേഖകളും സാമൂഹ്യനീതി ഡയറക്ടറേറ്റ്/ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് ലഭ്യമാക്കണം. അവസാന തീയതി: സെപ്റ്റംബര്‍ 15. വിവരങ്ങള്‍ക്ക്: www.swd.kerala.gov.in ജില്ലാ സാമൂഹ്യനീതി ഓഫീസ്. ഫോണ്‍: 0474- 2790971.
- Log in to post comments