Skip to main content

വെഞ്ച്വർ   ക്യാപിറ്റൽ   ഫണ്ട് പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം പട്ടികജാതിയിൽപ്പെട്ട മികച്ച സംരംഭകരെ കണ്ടെത്തുന്നതിനും അവരുടെ നൂതന ബിസിനസ് ആശയങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമായി ആവിഷ്‌കരിച്ച വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പദ്ധതിയിലേക്ക് പരിഗണിക്കുവാൻ ശുപാർശ ചെയ്യുന്നതിനായി കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

പട്ടികജാതിയിൽപ്പെട്ട സംരംഭകർക്ക് കുറഞ്ഞത് 60 ശതമാനമെങ്കിലും ഓഹരി മൂലധന നിക്ഷേപവും നിയന്ത്രണവും ഉള്ളതും കഴിഞ്ഞ 12 മാസ കാലയളവിലെങ്കിലും ഇപ്രകാരം പ്രവർത്തിക്കുന്നതുമായ  കമ്പനികളെയാണ് പരിഗണിക്കുന്നത്.     കൂടാതെ കുറഞ്ഞത് 60 

ശതമാനമെങ്കിലും മൂലധന നിക്ഷേപമുണ്ടായിരുന്ന വ്യക്തിഗത/പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾ രൂപാന്തരപ്പെട്ട് ആരംഭിക്കുന്ന കമ്പനികളേയും ഉപാധികളോടെ  പരിഗണിക്കും. കേന്ദ്ര സർക്കാർ സ്ഥാപനമായ ഐഎഫ്‌സിഎൽ  വെഞ്ച്വർ ക്യാപിറ്റൽഫണ്ട് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള സഞ്ചിത നിധിയിൽ നിന്നും കമ്പനികൾക്ക് ധന സഹായം നൽകുന്നതിന് ഓഹരി മൂലധനം/കടപ്പത്രം എന്ന വിധത്തിലുള്ള നിക്ഷേപം അഥവാ ഹ്രസ്വകാല വായ്പ എന്നീ രൂപത്തിലായിരിക്കും.  50 ലക്ഷം രൂപ മുതൽ പരമാവധി 15 കോടി രൂപ വരെയാണ് നിധിയിൽ നിന്നും കമ്പനികൾക്ക് ധനസഹായം അനുവദിക്കുന്നത്.  ആസ്തി സൃഷ്ടിക്കുവാൻ പ്രാപ്തമായ ഉൽപ്പാദന സേവന മേഖലയിലുള്ള കമ്പനികളെയാണ് പദ്ധതിയിൽ പരിഗണിക്കുന്നത്.  പരമാവധി ആറ് വർഷം വരെയാണ് നിക്ഷേപത്തിന്റെ അഥവാ വായ്പയുടെ കാലപരിധി.  ഇതിനുള്ളിൽ നിക്ഷേപമോ, വായ്പയോ നിശ്ചിത ശതമാനം ലാഭവിഹിതം/പലിശ സഹിതം വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിലേക്ക് തിരിച്ചടക്കേണ്ടതാണ്.  ഇപ്രകാരം ധനസഹായം ലഭിക്കുന്ന കമ്പനികൾ അതുപയോഗിച്ച് ആർജ്ജിക്കുന്ന ആസ്തികൾ ഐഎഫ്‌സിഎല്ലിന് ജാമ്യമായി നൽകേണ്ടതാണ്.  ഇതു മതിയായില്ലെങ്കിൽ മറ്റു തരത്തിൽ ജാമ്യം നൽകേണ്ടി വരും.  വ്യക്തികളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.  ഫോൺ: 0487 2331469.

 

date