പ്രവാസി പുനരധിവാസ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്‌സുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയിലേക്ക് 18 നും 55 നും ഇടയിൽ പ്രായമുള്ള 3,50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ മുതൽ മുടക്ക് ആവശ്യമുള്ള സംരഭങ്ങൾക്ക് 15 ശതമാനം ബാക്ക് എൻറഡ് മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോർക്കാ റൂട്ട്‌സ് നൽകുന്നതാണ്. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടിയാണ് വായ്പ. അഞ്ച് ലക്ഷം വരെയുള്ള വായ്പകൾക്ക് ആറ് ശതമാനവും 5 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള വായ്പകൾക്ക് എട്ട് ശതമാനവുമാണ് പലിശ നിരക്ക്. വായ്പക്ക് കോർപ്പറേഷൻ നിഷ്‌ക്കർഷിക്കുന്ന വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്. വായ്പ ആവശ്യമുള്ളവർ നോർക്കാ റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം കോർപ്പറേഷന്റെ കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ:0497 2705036.
- Log in to post comments