Skip to main content

ചലച്ചിത്രനിർമ്മാണ ശില്പശാല നാളെ (നവം. 30)

 

 സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് ചലച്ചിത്രനിർമ്മാണത്തിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുന്ന സമഗ്ര പദ്ധതി ചലച്ചിത്രനിർമ്മാണ ശിൽപശാലക്ക് നാളെ
(നവംബർ 30) തുടക്കമാവും. ഉച്ച രണ്ടിന് പയ്യന്നൂർ കാനായി യമുനാ തീരം റിസോർട്ടിൽ എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്‌നോളജിയും  കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷൻ സയൻസ് ആന്റ് ആർട്‌സും  സംയുക്തമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 30 വീതം വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ട പരിശീലനം നൽകുക.   തിരക്കഥ, ഷൂട്ടിംഗ്, ശബ്ദ മിശ്രണം, എഡിറ്റിംഗ്, ആനിമേഷൻ, അഭിനയം തുടങ്ങി സിനിമയിലെ ഒട്ടുമിക്കമേഖലകളിലും പ്രായോഗിക പരിശീലനം നൽകും

date