Skip to main content

ആലോചനാ യോഗം ചേര്‍ന്നു

പത്തനാപുരം ബ്ലോക്കിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായ തൊഴില്‍മേളയുമായി ബന്ധപ്പെട്ട ആലോചനായോഗം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ബ്ലോക്ക് പ്രസിഡന്റ് എ ആനന്ദവല്ലി  ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുലോചന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എല്‍ രതികുമാരി തൊഴില്‍ മേള തദ്ദേശീയമായി ലഭ്യമാക്കാന്‍ പോകുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് റജീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കാര്യറ നസീര്‍,  ബി രതി, സി സോണി , ശുഭ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക്- പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രേരക്മാര്‍, കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍, വിജ്ഞാനകേരളം കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date