Post Category
ഗതാഗത നിയന്ത്രണം നാളെ മുതൽ
ആശാരിക്കവല - മന്നാക്കുടി റോഡില്‍ നാളെ (സെപ്റ്റംബര്‍ 13) മുതല്‍ ടാറിംഗ് പ്രവ്യത്തികള്‍ ആരംഭിക്കുന്നതിനാല്‍ ആശാരിക്കവല മുതല്‍ വലിയതോവാള വരെയുളള റോഡില്‍ നാളെ മുതല്‍ 10 ദിവസത്തേക്ക് വാഹന ഗതാഗതത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. കട്ടപ്പനയില്‍ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇരട്ടയാര്‍ നോര്‍ത്തില്‍ നിന്നും തിരിഞ്ഞ് ആശാരിക്കവല വഴി പോകേണ്ടതാണ്. വലിയതോവള മുതല്‍ അഞ്ചുമുക്ക് ഭാഗം വരെയുളള ടാറിംഗ് പ്രവ്യത്തികള്‍ പൂര്‍ത്തിയായ ശേഷം അഞ്ചുമുക്ക് നിന്നും കൗന്തി വഴി നെടുങ്കണ്ടത്തേക്ക് വാഹനങ്ങള്‍ക്ക് പോകാവുന്നതാണെന്ന് നെടുങ്കണ്ടം പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments