പെയിന്‍റിംഗ് മത്സരം എട്ടിന്
ജില്ല വ്യവസായ കേന്ദ്രത്തിലെയും കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്‍റേയും ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ കൈത്തറിയോടുളള ആഭിമുഖ്യം വളര്‍ത്തുന്നതിനായി പെയിന്‍റിങ് മത്സരം സംഘടിപ്പിക്കുന്നു. കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം നടത്തുന്ന മത്സരം ഡിസംബര്‍ എട്ടിന് രാവിലെ 10-ന് , വിക്ടോറിയ കോളെജ് റോഡിലുളള പാലക്കാട് പി.എം.ജി ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നടക്കും. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി , ഹൈസ്കൂള്‍ വിഭാഗങ്ങളിലായി തരം തിരിച്ചാണ് മത്സരം നടത്തുന്നത്. ജില്ലാതല വിജയികള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിലൊ താലൂക്ക് വ്യവസായ ഓഫീസുകളിലൊ ലഭിക്കും.ഫോണ്‍: 0491-2505408, 2505385.( ജില്ലവ്യവസായകേന്ദ്രം പാലക്കാട്)
- Log in to post comments