Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒന്നിന് 

                               

 

പാലക്കാട് മെഡിക്കല്‍ മെഡികെയേഴ്സിന്‍റെ അഭിമുഖത്തില്‍  ഡിസംബര്‍ ഒന്നിന്  കണ്ണാടി, ചാത്തന്‍തറ കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് , മരുന്ന് വിതരണം, ആരോഗ്യ ബോധവത്ക്കരണ പരിപാടി എന്നിവ നടക്കും.   രാവിലെ 9 മുതല്‍ ഒരു മണി വരെയാണ് ക്യാമ്പ് സമയം.  രാവിലെ 10 -ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി  ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാലക്കാട് , നെന്മാറ ,ഡിസ്ട്രിക്ട് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേയും കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലേയും വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. എല്ലാ രോഗങ്ങള്‍ക്കുമുള്ള പരിശോധനയും മരുന്നുകളും ക്യാമ്പില്‍ സൗജന്യമായി ലഭിക്കും.

date