Skip to main content

ചിത്രരചനാ മത്സര വിജയികള്‍

 

ക്ഷേത്രപ്രവേശന വിളംബരാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ എല്‍.പി.വിഭാഗത്തില്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂളിലെ ഗൗരി നന്ദന ഒന്നാം സ്ഥാനവും കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളിലെ സി.ആര്‍.ലക്ഷ്മി രണ്ടാം സ്ഥാനവും കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളിലെ അര്‍ച്ചന മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍  മുട്ടില്‍ ഡബ്ലിയു.എം.ഒ. സ്‌കൂളിലെ ടി.ഷാമില ഒന്നാം സ്ഥാനവും അനന്യദാസ് രണ്ടാം സ്ഥാനവും കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂളിലെ കെ.ടി.ഫാരിസും പനങ്കണ്ടി ജി.എച്ച്.എസിലെ ഋതുനന്ദ സുരേഷും മൂന്നാം സ്ഥാനവും നേടി.  ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിജയികള്‍ ഒന്നാം സ്ഥാനം അഭിനന്ദ ഷാജു (മീനങ്ങാടി ജി.എച്ച്.എസ്), രണ്ടാം സ്ഥാനം സാരംഗ് കൃഷ്ണ (കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍), മൂന്നാം സ്ഥാനം കെ.എസ്.പ്രഫിത (കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍)

date