Skip to main content

പനമരം പോലിസ് സ്‌റ്റേഷന്‍:  പരിസ്ഥിതി സൗഹൃദ കെട്ടിടം നിര്‍മിക്കും

 

പനമരം പോലിസ് സ്‌റ്റേഷനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പരിസ്ഥിതിക്ക് ദോഷമില്ലാത്ത തരത്തില്‍ കെട്ടിടം നിര്‍മിക്കും. പോലിസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിനു സമീപമാണ് ഭൂമി അനുവദിച്ചത്. സ്ഥലത്തോട് ചേര്‍ന്ന് വേസ്റ്റ് വാട്ടര്‍ സീവേജ് പ്ലാന്റ് നിര്‍ബന്ധമായി സ്ഥാപിക്കണമെന്നും അതിനുള്ള സ്ഥലം കൂടി കണ്ടെത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ത്രിതല പഞ്ചായത്തകളും ശുചിത്വമിഷനുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്താമെന്നു വൈസ് പ്രസിഡന്റ് ടി മോഹനന്‍ യോഗത്തെ അറിയിച്ചു. പ്രസിഡന്റ് ഷൈനി കൃഷ്ണന്‍  അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാം, മനോജ് കബീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി കെ അസ്മത്ത്, ടി ഉഷാകുമാരി, രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സജേഷ്, ഇബ്രാഹിം പടയന്‍, അബ്ദുള്‍ റഷീദ്, മഹേഷ്, എ കെ രാജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി രത്‌നാകരന്‍, ഖാലിദ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇബ്രാഹിം വാഴയില്‍, ബ്ലോക്ക് അംഗം സതീദേവി, വാര്‍ഡ് അംഗങ്ങളായ എം എ ചാക്കോ, കെ വി സുരേന്ദ്രന്‍, സീന സാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ മത്തായി സ്വാഗതവും പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ നന്ദിയും പറഞ്ഞു.

date