Skip to main content

ലോക എയ്ഡ്‌സ് ദിനം: ജില്ലാതല ഉദ്ഘാടനം നാളെ

 

        നിങ്ങളുടെ എച്ച്.ഐ.വി സ്റ്റാറ്റസ് അറിയൂ. ആസ്വദിക്കൂ ജീവിതം പോസിറ്റീവായി എന്ന സന്ദേശത്തോടെ ലോക എയ്ഡ്‌സ് ദിനാചരണ പരിപാടികളുടെ   ജില്ലാതല ഉദ്ഘാടനം നാളെ (ഡിസംബര്‍ 1)  കുറവിലങ്ങാട് നടക്കും. മുത്തിയമ്മ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം അഡ്വ. മോന്‍സ് ജോസഫ്  എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്  ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സഖറിയാസ് കുതിരവേലി എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലി ക്കൊടുക്കും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. സി കുര്യന്‍, തോമസ് ടി കീപ്പുറം, അന്നമ്മ സാബു, ചെറിയാന്‍ മാത്യു, ലിസി തോമസ്. ഷേര്‍ലി രാജു, ബൈജു ജോണ്‍. തങ്കമണി ശശി, സുനു ജോര്‍ജ്ജ്,  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. അനിത കുമാരി, എന്‍. എച്ച്.എം  പ്രോഗ്രാം മാനേജര്‍  ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ടി. ബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, റവ. ഡോ. ജോസഫ് തടത്തില്‍, ജോസഫ് പുതിയേടം, ഷിബു തെക്കേമറ്റം എന്നിവര്‍  സംസാരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി ജെ നന്ദിയും പറയും. രാവിലെ എട്ട് മുതല്‍ കോട്ടയം റയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ ബോധവത്ക്കരണ പ്രദര്‍ശനം നടത്തും. രാവിലെ ഒന്‍പതിന് കുറവിലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാന്റ് മുതല്‍ മര്‍ത്താമറിയം ദേവാലയം വരെ ബോധവത്ക്കരണ റാലി നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.  രക്തദാന സന്നദ്ധ ക്യാമ്പ്, കലാമത്സരം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടത്തും. ദിനാചരണത്തിന്റ ഭാഗമായി ഇന്നലെ (നവംബര്‍ 29) ആരംഭിച്ച എച്ച്.ഐ.വി ബോധവത്ക്കരണ കലാജാഥ ഡിസംബര്‍ 12ന് സമാപിക്കും.

                                                               (കെ.ഐ.ഒ.പി.ആര്‍-2292/18)

date