Post Category
ഡിസംബര്‍ ഒന്നിന് സ്‌നേഹദീപം തെളിയും
ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് ജില്ലയില്‍ സ്‌നേഹദീപം തെളിയും. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്നാണ് ദീപം തെളിയിക്കുക. വൈകിട്ട് ആറിന് കോട്ടയം ഗാന്ധിസ്‌ക്വയര്‍, കുറവിലങ്ങാട് പ്രൈവറ്റ് ബസ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നടക്കുന്ന ദീപം തെളിക്കല്‍ ചടങ്ങില്‍ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ഡിഎം.ഒ, മറ്റുജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
.
date
- Log in to post comments